< Back
Kerala
108 ആംബുലന്‍സ് സര്‍വീസ് സംസ്ഥാന വ്യാപകമാക്കുന്നത് പരിഗണനയില്‍Kerala
108 ആംബുലന്‍സ് സര്‍വീസ് സംസ്ഥാന വ്യാപകമാക്കുന്നത് പരിഗണനയില്‍
|16 Aug 2017 6:44 AM IST
സമ്പൂര്‍ണ ട്രോമാകെയര്‍ യൂണിറ്റ് സര്‍ക്കാരിന്റെ പരിഗണനയിലെന്നും മന്ത്രിപറഞ്ഞു. കെ മുരളീധരന് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു
108 ആംബുലന്‍സ് സര്‍വീസ് സംസ്ഥാന വ്യാപകമാക്കുന്നത് പരിഗണനയിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത് സംബന്ധിച്ച് കേരള മെഡിക്കല്‍ സര്‍വീസസ് കമ്മീഷനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്തിമ നടപടിയുണ്ടാകും. സമ്പൂര്‍ണ ട്രോമാകെയര്‍ യൂണിറ്റ് സര്‍ക്കാരിന്റെ പരിഗണനയിലെന്നും മന്ത്രിപറഞ്ഞു. കെ മുരളീധരന് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു കെ കെ ശൈലജ.