< Back
Kerala
മനയത്ത് ചന്ദ്രനെ ജെഡിയു കോഴിക്കോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിKerala
മനയത്ത് ചന്ദ്രനെ ജെഡിയു കോഴിക്കോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
|16 Aug 2017 9:58 PM IST
സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിര്‍ബന്ധപൂര്‍വം രാജി എഴുതി വാങ്ങിക്കുകയായിരുന്നു
ജെ ഡി യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മനയത്ത് ചന്ദ്രനെ നീക്കി. നിര്‍ബന്ധപൂര്‍വം രാജി എഴുതി വാങ്ങിക്കുകയായിരുന്നു. മനയത്ത് ചന്ദ്രനും കെ പി മോഹനനും നേതൃയോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നു. തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ അടിസ്ഥാനത്തില്‍ ജെ ഡി യു കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന. കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശമാണ് ജെ ഡി യു സംസ്ഥാന നേതൃയോഗത്തിലുണ്ടായത്. അമ്പലപ്പുഴ നേമം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന് അതത് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉന്നയിച്ചു. വടകരയില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ആര്‍ എം പിക്ക് വോട്ട് മറിച്ചെന്നും ആരോപണമുണ്ടായി.