< Back
Kerala
തെരുവുനായ ആക്രമണത്തില്‍ മരിച്ച രാഘവന്റെ മൃതദേഹം സംസ്‍കരിച്ചുKerala
തെരുവുനായ ആക്രമണത്തില്‍ മരിച്ച രാഘവന്റെ മൃതദേഹം സംസ്‍കരിച്ചു
|17 Aug 2017 4:58 PM IST
വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രാഘവനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ മരിച്ച രാഘവന്റെ മൃതദേഹം സംസ്‍കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം ഉച്ചകഴിഞ്ഞാണ് സംസ്‍കരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രാഘവന്‍ മരിച്ചത്. വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രാഘവനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. വര്‍ക്കലയില്‍ തെരുവുനായ ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പറയുന്നു. പാപനാശത്ത് വിദേശ വനിതയേയും കവിഞ്ഞ ദിവസം തെരുവ് നായ്ക്കള്‍ ആക്രമിച്ചിരുന്നു.