< Back
Kerala
സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രിKerala
സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി
|18 Aug 2017 8:02 AM IST
സംസ്ഥാനത്തെ സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങളെ കയ്യേറ്റം ചെയ്യാനോ കടന്ന് പിടിക്കാനോ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സദാചാരവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമലംഘനമാണ്. ഇത്തരക്കാരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരുമെന്നും ഇത്തരം ക്രിമിനല്‍ ചട്ടമ്പിത്തരങ്ങള്‍ കേരളത്തില്‍ അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.