< Back
Kerala
കുരിശുപൊളിക്കലിനെ അപലപിച്ച് യുഡിഎഫ്.കുരിശുപൊളിക്കലിനെ അപലപിച്ച് യുഡിഎഫ്.
Kerala

കുരിശുപൊളിക്കലിനെ അപലപിച്ച് യുഡിഎഫ്.

admin
|
18 Aug 2017 5:49 PM IST

സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയുമായി മുഖ്യമന്ത്രിയ്ക്ക് അവിഹിത ബന്ധമെന്ന് കുമ്മനം

മൂന്നറാലെ കുരിശുപൊളിക്കലിനെ അപലപിച്ച് യുഡിഎഫ്. കുരിശുപൊളിക്കല്‍ അധാര്‍മികമായെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. സംഭവം വിശ്വാസികളെ വേദനിപ്പിച്ചതായും തങ്കച്ചന്‍ പറഞ്ഞു.

അതേ സമയം കുരിശുപൊളിക്കലിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ബി ജെ പി യും രംഗത്ത് വന്നു. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയുമായി മുഖ്യമന്ത്രിയ്ക്ക് അവിഹിത ബന്ധമെന്ന് കുമ്മനം ആരോപിച്ചു.

കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് തങ്ങളുടേതെന്ന് പറഞ്ഞ യുഡിഎഫ് കണ്‍വീനര്‍ പക്ഷെ കുരിശ് പൊളിച്ചതിനെ വിമര്‍ശിച്ചു. കുരിശ് നീക്കം ചെയ്യല്‍ അവസാന നടപടി ആക്കാമായിരുന്നു. ഒന്നും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്നും തങ്കച്ചന്‍ കൂട്ടിചേര്ത്തു. എന്നാല്‍ കുരിശ്പൊളിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെയണ് ബി ജെ പി ചോദ്യം ചെയ്തത്. മൂന്നാറിലെ നടപടികളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷ ശ്രമം

Similar Posts