< Back
Kerala
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് മരണംKerala
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം
|20 Aug 2017 2:34 PM IST
ആലപ്പുഴ പുറക്കാട് ദേശീയപാതയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു.
ആലപ്പുഴ പുറക്കാട് ദേശീയപാതയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. കായംകുളം കാപ്പിൽ മേക്ക് ദീപു, കോട്ടയം സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. കാപ്പിൽ മേക്ക് സ്വദേശികളായ വിഷ്ണു, സഹോദരി ദേവിക, ശങ്കർ എന്നിവർക്ക് പരുക്കേറ്റു. ദേവികയുടെ ഭർത്താവാണ് മരിച്ച ദീപു.
വിഷ്ണുവിനെ വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. വിഷ്ണുവിനേയും ദേവികയേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ശങ്കറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.