< Back
Kerala
Kerala
വാഹനവുമായി നിരത്തിലിറങ്ങുന്നവരില്‍ ഭൂരിഭാഗവും നിയമങ്ങള്‍ അറിയാത്തവര്‍
|21 Aug 2017 9:39 AM IST
അശ്രദ്ധയും അപകടങ്ങള്‍ക്ക് കാരണമാകുന്നു
നിരത്തിലെ നിയമങ്ങള്‍ അറിയാത്തവരാണ് വാഹനവുമായി ഇറങ്ങുന്നവരില്‍ ഭൂരിഭാഗവുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ഡയറക്ട്ര്‍ ഉപേന്ദ്ര നാരായണ്‍. അമിത വേഗത്തിനും അശ്രദ്ധക്കുമൊപ്പം ഈ അറിവില്ലായ്മയും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ഉപേന്ദ്ര നാരായണ്‍ പറയുന്നു. ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതമാത്രമല്ല,അശ്രദ്ധയും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
1474 ജീവനുകളാണ് കഴിഞ്ഞ വര്‍ഷം ഇരുചക്രവാഹനാപകടങ്ങളില്‍ റോഡില്‍ പൊലിഞ്ഞത്. പുതിയ മോഡല്‍ സ്പോര്‍ട്സ് ബൈക്കുകളടെ കടന്നു വരവും ഇരുചക്രവാഹനാപകടങ്ങള്‍ കൂടാന്‍ കാരണമായി. അമിത വേഗവും അശ്രദ്ധയും അറിവില്ലായ്മയും അപകടങ്ങള്‍ക്ക് കാരണം സ്പോര്‍ട്സ് ബൈക്കുകളും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു.