< Back
Kerala
ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരായ പൊലീസ് അതിക്രമം: റിപ്പോർട്ട് ഇന്ന് സമര്‍പ്പിക്കുംKerala
ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരായ പൊലീസ് അതിക്രമം: റിപ്പോർട്ട് ഇന്ന് സമര്‍പ്പിക്കും
|22 Aug 2017 5:32 AM IST
ഡിജിപി ഓഫിസിന് മുമ്പിൽ ജിഷ്ണു പ്രണോയുടെ ബന്ധുക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് ഇന്ന് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകും
ഡിജിപി ഓഫിസിന് മുമ്പിൽ ജിഷ്ണു പ്രണോയുടെ ബന്ധുക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് ഇന്ന് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകും. മ്യൂസിയം എസ്ഐ ജി സുനിൽ പ്രത്യേക ദൂതൻ വഴി റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കും. പൊലീസിന് ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വിശദീകരിക്കും.
മ്യൂസിയം എസ്‌ഐ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഡിജിപി ഓഫിസിന് മുമ്പിൽ നടന്ന സംഭവത്തിൽ പൊലീസിന് വീഴ്ചപറ്റിയെന്ന പരാതിയിലണ് കമ്മീഷന്‍റെ നടപടികൾ.