< Back
Kerala
കാസര്‍കോടിന്റെ സമാധാനത്തിനായി ഡിവൈഎഫ്ഐയുടെ യുവജന പരേഡ്കാസര്‍കോടിന്റെ സമാധാനത്തിനായി ഡിവൈഎഫ്ഐയുടെ യുവജന പരേഡ്
Kerala

കാസര്‍കോടിന്റെ സമാധാനത്തിനായി ഡിവൈഎഫ്ഐയുടെ യുവജന പരേഡ്

Jaisy
|
25 Aug 2017 8:27 AM IST

പി.കരുണാകരന്‍ എംപി യുവജന പരേഡ് ഉദ്ഘാടനം ചെയ്തു

കാസര്‍കോടിന്റെ സമാധാനത്തിനായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ യുവജന പരേഡ് നടത്തി. പി.കരുണാകരന്‍ എംപി യുവജന പരേഡ് ഉദ്ഘാടനം ചെയ്തു. പരേഡിന്റെ ഭാഗമായി നടന്ന സെക്യുലര്‍ സദസ്സ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കാസര്‍കോടിനെ കലാപ ഭൂമിയാക്കരുത് എന്ന സന്ദേശവുമായാണ് ഡിവൈഎഫ്ഐ യുവജന പരേഡ് നടത്തിയത്. മധൂര്‍ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പരേഡ് തളങ്കര മാലിക് ദീനാര്‍ മസ്ജിദ് പരിസരത്ത് സമാപിച്ചു.

കാസര്‍കോട് വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിച്ച് കൂടെന്ന സന്ദേശം പകര്‍ന്നായിരുന്നു യുവജന പരേഡ്. യുവജന പരേഡിന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന്‍ നേതൃത്വം നല്‍കി.

Related Tags :
Similar Posts