< Back
Kerala
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് എം.ഐ.ഷാനവാസ്Kerala
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് എം.ഐ.ഷാനവാസ്
|29 Aug 2017 12:56 PM IST
ഉമ്മന്‍ചാണ്ടി ഇരുകൈകളിലും നിവേദനങ്ങളുമായി രാജ്യം മുഴുവന്‍ കഷ്ടപ്പെട്ടു നടന്നുവെന്നും എംപി കുറ്റപ്പെടുത്തി
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് എം.ഐ.ഷാനവാസ് എംപി. യുഡിഎഫ് സര്‍ക്കാറില്‍ നിന്ന് സാധാരണക്കാര്‍ക്ക് നീതി ലഭിച്ചില്ല. സ്വന്തം സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിലായിരുന്നു യുഡിഎഫുകാരുടെ ശ്രദ്ധ. ഉമ്മന്‍ചാണ്ടി ഇരുകൈകളിലും നിവേദനങ്ങളുമായി രാജ്യം മുഴുവന്‍ കഷ്ടപ്പെട്ടു നടന്നുവെന്നും എംപി കുറ്റപ്പെടുത്തി. വയനാട് അമ്പലവയലില്‍ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ഐ. ഷാനവാസ് എംപി.