< Back
Kerala
ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ ചെന്നിത്തലയുടെ പൊലീസിന് സമയമില്ലെന്ന് വിഎസ്ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ ചെന്നിത്തലയുടെ പൊലീസിന് സമയമില്ലെന്ന് വിഎസ്
Kerala

ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ ചെന്നിത്തലയുടെ പൊലീസിന് സമയമില്ലെന്ന് വിഎസ്

admin
|
30 Aug 2017 4:48 PM IST

പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ രമേശ് ചെന്നിത്തലയുടെ പൊലീസിന് സമയമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ രമേശ് ചെന്നിത്തലയുടെ പൊലീസിന് സമയമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ തേച്ചുമായ്ച്ചുകളയാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു വനിതാ മന്ത്രിയെ കൊണ്ടുവരുമെന്നും വിഎസ് നെയ്യാറ്റിന്‍കരയില്‍ പറഞ്ഞു. നീചമായ കലതാമസമാണ് പെരുമ്പാവൂര്‍ കൊലപാതകത്തിലെ അന്വേഷണത്തില്‍ ഉണ്ടായതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വട്ടിയൂര്‍കാവില്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൊലീസിനെ പൊലീസല്ലാതാക്കി മാറ്റിയെന്നും പിണറായി വട്ടയൂര്‍കാവില്‍ പറഞ്ഞു.

Similar Posts