< Back
Kerala
Kerala

എജിക്കും പൊലീസ് മേധാവിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നോട്ടീസ്

Subin
|
2 Sept 2017 6:25 PM IST

ബീക്കണ്‍ ലൈറ്റുകളുടെയും സര്‍ക്കാര്‍ ബോര്‍ഡുകളുടെയും ദുരുപയോഗം തടയാന്‍ നടപടികള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരി എജിക്കും ഡിജിപിക്കും നോട്ടീസ് അയച്ചത്.

അഡ്വക്കറ്റ് ജനറലിനും പൊലീസ് മേധാവിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നോട്ടീസ്. ഇരുവരുടെയും കീഴിലുള്ള ഉദ്യോഗസ്ഥര്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റുകളും ബോര്‍ഡുകളും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

ബീക്കണ്‍ ലൈറ്റുകളുടെയും സര്‍ക്കാര്‍ ബോര്‍ഡുകളുടെയും ദുരുപയോഗം തടയാന്‍ നടപടികള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരി എജിക്കും ഡിജിപിക്കും നോട്ടീസ് അയച്ചത്. ചുവപ്പും നീലയും ബീക്കണ്‍ ലൈറ്റുകളും കൊടികളും ബോര്‍ഡുകളും ഉപയോഗിക്കാന്‍ അനുമതിയുള്ളവരുടെ വിശദാംശങ്ങള്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് നടത്തിയ പരിശോധനയില്‍ ദുരുപയോഗം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

Related Tags :
Similar Posts