< Back
Kerala
ബിജു രമേശിന്റെ കെട്ടിട സമുച്ചയം പൊളിക്കാനുള്ള ഉത്തരവിന് സ്റ്റേKerala
ബിജു രമേശിന്റെ കെട്ടിട സമുച്ചയം പൊളിക്കാനുള്ള ഉത്തരവിന് സ്റ്റേ
|3 Sept 2017 4:36 AM IST
ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം നഗരത്തിലെ രാജധാനി കെട്ടിട സമുച്ചയം പൊളിച്ച് നീക്കാനുള്ള ഉത്തരവിന് സുപ്രിം കോടതി സ്റ്റേ.
ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം നഗരത്തിലെ രാജധാനി കെട്ടിട സമുച്ചയം പൊളിച്ച് നീക്കാനുള്ള ഉത്തരവിന് സുപ്രിം കോടതി സ്റ്റേ. രാജധാനി കോംപ്ലക്സ് നില്‍ക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്നാരോപിച്ച് പൊളിച്ച് നീക്കാന്‍ സംസ്ഥാന റവന്യൂ വകുപ്പ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, സര്‍ക്കാര്‍ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ബിജു രമേശ് ഇന്ന് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.