< Back
Kerala
മലപ്പുറത്ത് ഡിഫ്തീരിയ പ്രതിരോധ മരുന്ന് എത്തിKerala
മലപ്പുറത്ത് ഡിഫ്തീരിയ പ്രതിരോധ മരുന്ന് എത്തി
|12 Sept 2017 4:01 PM IST
25000 ഡിഫ്ത്തീരിയ പ്രതിരോധ വാക്സിന്‍ ഇന്ന് വൈകീട്ടാണ് ലഭ്യമായത്.
മലപ്പുറത്ത് ഡിഫ്തീരിയ പ്രതിരോധ മരുന്ന് എത്തി. 25000 ഡിഫ്ത്തീരിയ പ്രതിരോധ വാക്സിന്‍ ഇന്ന് വൈകീട്ടാണ് ലഭ്യമായത്. 30000 വാക്സിന്‍ തിങ്കളാഴ്ച എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അവശേഷിക്കുന്നവ വരും ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എട്ട് ഹെല്‍ത്ത് ബ്ലോക്കുകളിലെ പ്രതിരോധ ക്യാമ്പുകള്‍ക്കായി വാക്സിന്‍ വിതരണം ചെയ്തുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരുന്നില്ലാത്തതിനെ തുടര്‍ന്ന് ക്യാമ്പുകള്‍ നിര്‍ത്തിവച്ചത് മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.