< Back
Kerala
എസ് ഡിപിഐക്കെതിരെയുള്ള വ്യാജ പ്രചരണം തിരിച്ചറിയുക: എം.സൈതലവിഎസ് ഡിപിഐക്കെതിരെയുള്ള വ്യാജ പ്രചരണം തിരിച്ചറിയുക: എം.സൈതലവി
Kerala

എസ് ഡിപിഐക്കെതിരെയുള്ള വ്യാജ പ്രചരണം തിരിച്ചറിയുക: എം.സൈതലവി

Jaisy
|
15 Sept 2017 8:25 PM IST

ജിംഷാര്‍ പുറത്തിറക്കാന്‍ പോകുന്ന പുസ്തകത്തിന്റെ പബ്ലിസിറ്റി ലക്ഷ്യം വെച്ചുള്ള നാടകമാണ് ഇതിനു പിന്നിലെന്ന് സംശയിക്കാനുള്ള സാഹചര്യ തെളിവുകളാണുള്ളത്.

എസ് ഡിപിഐ ക്കെതിരെയുള്ള വ്യാജ പ്രചരണം തിരിച്ചറിയണമെന്ന് എം.സൈതലവി. 'പടച്ചോന്റെ ചിത്രപ്രദര്‍ശനം' എന്ന കഥാസമാഹാര കര്‍ത്താവായ ജിംഷാറിനെ എസ്.ഡി.പി.ഐ തീവ്രവാദികള്‍ അക്രമിച്ചു എന്ന വ്യാജവാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും ചില ടിവി ചാനലുകളിലും പ്രചരിപ്പിക്കപ്പെടുകയാണ്. ജിംഷാര്‍ പുറത്തിറക്കാന്‍ പോകുന്ന പുസ്തകത്തിന്റെ പബ്ലിസിറ്റി ലക്ഷ്യം വെച്ചുള്ള നാടകമാണ് ഇതിനു പിന്നിലെന്ന് സംശയിക്കാനുള്ള സാഹചര്യ തെളിവുകളാണുള്ളത്. സംഭവം നടന്നു എന്ന് പറയപ്പെടുന്ന ദിവസം രാവിലെ 10 മണിക്ക് കൂറ്റനാട് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ജിംഷാര്‍, അക്രമിക്കപ്പെട്ടു എന്നു പറയുന്നതിന് ഒരു സാക്ഷി പോലുമില്ല. 11മണിക്ക് യാതൊരു അസ്വാഭാവികവുമില്ലാതെ സമീപ പ്രദേശത്തെ കൂനംമൂച്ചിയില്‍ കണ്ടതായി പറയുന്നു. വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പാര്‍ട്ടി നേതൃത്വം സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഥലം എസ്.ഐ സി.ആര്‍. രാജേഷ് കുമാര്‍ പറഞ്ഞത് സംഭവം പബ്ലിസിറ്റിക്കു വേണ്ടിയുള്ള നാടകമാവാനാണ് സാദ്ധ്യത എന്നാണ്. മാത്രമല്ല എന്നെ ആക്രമിച്ചത് ആരാണെന്ന് അറിയില്ല എന്നു പോലീസിന് മൊഴി കൊടുത്തതിനു ശേഷമാണ് പിന്നില്‍ എസ്.ഡി.പി.ഐക്കാരാണെന്ന് മാധ്യമങ്ങളോട് പറയുന്നത്.

ഈ സംഭവത്തില്‍ എസ്.ഡി.പി.ഐ യ്ക്ക് യാതൊരു പങ്കുമില്ല ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ പ്രകടനം വിളിച്ച സി.പി.എം, ഡി.വൈ.എഫ്.ഐ പാര്‍ട്ടിയെ സമൂഹത്തിനു മുന്നില്‍ താറടിച്ചു കാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തുന്നത് ഈ വ്യാജ പ്രചരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷക്ക് വിധേയമാക്കണമെന്ന് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി എം. സൈതലവി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്.ഡി.പി.ഐ യെ കുറിച്ചുള്ള വസ്തുതാ വിരുദ്ധ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി കൂറ്റനാട് നടത്തിയ പ്രതിഷേധ പ്രകടനം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. പാര്‍ട്ടിക്കെതിരെയുള്ള ഇത്തരം നീക്കങ്ങളെ ഗൗരവത്തോടെ കാണുകയും ശക്തമായി നിയമ നടപടിയുമായി മുന്നോട്ടു പോവുകയും തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Tags :
Similar Posts