< Back
Kerala
വിലക്കയറ്റം: ഭക്ഷ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷംവിലക്കയറ്റം: ഭക്ഷ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം
Kerala

വിലക്കയറ്റം: ഭക്ഷ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

Sithara
|
17 Sept 2017 2:46 PM IST

സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട ഭക്ഷ്യമന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷം

അരിവിലക്കയറ്റത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. ഭക്ഷ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിലക്കയറ്റം തടയാന്‍ വിപണി ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

ഇതേസമയം കേന്ദ്ര റേഷന്‍ വിഹിതത്തിലെ കുറവാണ് അരിവില കൂടാന്‍ കാരണമെന്ന് ഭക്ഷ്യമന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Related Tags :
Similar Posts