പ്രൊഫഷണല്‍ മികവിന്റെ കാര്യത്തില്‍ പൊലീസിനെതിരെ പരാതിയുണ്ടെന്ന് മുഖ്യമന്ത്രി
|സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച വിമര്‍ശം ശരിവെക്കുന്ന രീതിയിലുള്ള വിമര്‍ശമാണ് ആഭ്യന്തര വകുപ്പ് ....
പ്രൊഫഷണല്‍ മികവിന്റെ കാര്യത്തിലും ജനങ്ങളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലും പൊലീസ് സേനയെക്കുറിച്ച് അങ്ങിങ്ങ് പരാതികളുണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശം. നിയമലംഘനത്തിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന പൊലീസാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച വിമര്‍ശം ശരിവെക്കുന്ന രീതിയിലുള്ള വിമര്‍ശമാണ് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ പൊലീസിനെതിരെ അങ്ങിങ്ങായി പരാതികളുണ്ടെന്നായിരുന്നു മുഖ്യന്ത്രിയുടെ വിമര്‍ശം.
സ്ത്രീകള്‍ക്കും ദുര്‍ബലര്‍ക്കും എപ്പോഴും കയറിവന്ന് പരാതി പറയാവുന്ന ഇടമായി പൊലീസ് സ്റ്റേഷന്‍ മാറണം. നിയമലംഘനത്തിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുന്ന പൊലീസാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊലീസ് സേനയിലെ 505 അംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യവെയാണ് പൊലീസിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശം.