< Back
Kerala
ചരക്ക് ട്രെയിന്‍ പാളംതെറ്റിയതില്‍ അട്ടിമറി സാധ്യത അന്വേഷിക്കുംചരക്ക് ട്രെയിന്‍ പാളംതെറ്റിയതില്‍ അട്ടിമറി സാധ്യത അന്വേഷിക്കും
Kerala

ചരക്ക് ട്രെയിന്‍ പാളംതെറ്റിയതില്‍ അട്ടിമറി സാധ്യത അന്വേഷിക്കും

Alwyn K Jose
|
22 Sept 2017 11:50 PM IST

കൊല്ലം കരുനാഗപ്പള്ളിയില്‍ ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവത്തില്‍ അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് തിരുവനന്തപുരം റെയില്‍ ഡിവിഷനല്‍ മാനേജര്‍ പ്രകാശ് ബൂട്ടാനി.

കൊല്ലം കരുനാഗപ്പള്ളിയില്‍ ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവത്തില്‍ അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് തിരുവനന്തപുരം റെയില്‍ ഡിവിഷനല്‍ മാനേജര്‍ പ്രകാശ് ബൂട്ടാനി. പാളത്തിന് വിള്ളല്‍ ഉണ്ടാകാനാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്നും ഇക്കാര്യവും അന്വേഷണ പരിധിയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി പതിനൊന്നോടെ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് റെയില്‍വെ നടത്തുന്നതെന്നും പ്രകാശ് ബൂട്ടാനി പറഞ്ഞു.

Similar Posts