< Back
Kerala
കെഎസ്ആര്‍ടിസി ജീവനക്കാരോട് പ്രയാസങ്ങള്‍ സഹിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രികെഎസ്ആര്‍ടിസി ജീവനക്കാരോട് പ്രയാസങ്ങള്‍ സഹിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി
Kerala

കെഎസ്ആര്‍ടിസി ജീവനക്കാരോട് പ്രയാസങ്ങള്‍ സഹിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി

Muhsina
|
23 Sept 2017 9:18 AM IST

പുനരുദ്ധാരണ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാപനമുണ്ടായാലേ ജീവനക്കാര്‍ക്കും നിലനില്‍പുള്ളൂവെന്നും..

പുനരുദ്ധാരണ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാപനമുണ്ടായാലേ ജീവനക്കാര്‍ക്കും നിലനില്‍പുള്ളൂവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കെഎസ്ആര്‍ടിസിക്ക് കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശമ്പളം സമയത്ത് കിട്ടാത്തതിലും ഡ്യൂട്ടി വെട്ടിക്കുറക്കല്‍ പോലുള്ള പരിഷ്കരണ നടപടികളിലും അമര്‍ഷത്തിലുള്ള കെഎസ്ആര്‍ടിസി ജീവനക്കാരോടാണ് മുഖ്യമന്ത്രി പ്രയാസങ്ങള്‍ സഹിക്കണമെന്ന് ആവശ്യപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാനാണ് പരിഷ്കരണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ ഉടന്‍ നടപ്പാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ സിഐടിയു വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണപക്ഷത്തായതിനാല്‍ സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കാനാകാത്ത ധര്‍മ്മ സങ്കടത്തിലാണ് യൂണിയന്‍.

Similar Posts