< Back
Kerala
മാനന്തവാടിയില്‍ പികെ ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍മാനന്തവാടിയില്‍ പികെ ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍
Kerala

മാനന്തവാടിയില്‍ പികെ ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍

admin
|
24 Sept 2017 6:58 PM IST

മാനന്തവാടി ടൌണില്‍ മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍.

മാനന്തവാടി ടൌണില്‍ മന്ത്രി പികെ ജയലക്ഷ്മിക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍. മന്ത്രിയുടെ ആര്‍എസ്എസ് ബന്ധത്തെ പരിഹസിച്ചാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. മന്ത്രി രണ്ടാമതും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നതിനെതിരെയും പരാമര്‍ശമുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ബിജെപിക്കും ആര്‍എസ്എസിനും മന്ത്രി സഹായങ്ങള്‍ ചെയ്തു കൊടുക്കുകയാണെന്ന് പോസ്റ്ററില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് മാനന്തവാടിയുടെ പേരിലാണ് പോസ്റ്റുകള്‍ വന്നിട്ടുള്ളത്.

Similar Posts