< Back
Kerala
Kerala

കുഞ്ഞാലിക്കുട്ടിയുടെ പ്രചരണത്തിന് എം എം ഹസനെത്തി

Sithara
|
24 Sept 2017 7:57 AM IST

കെപിസിസി പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഹസന്‍ യുഡിഎഫിനായി പ്രചരണത്തിനെത്തുന്നത്

യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രചരണത്തിന് എം എം ഹസ്സനെത്തി. കെപിസിസി പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഹസന്‍ യുഡിഎഫിനായി പ്രചരണത്തിനെത്തുന്നത്. പിണറായി സര്‍ക്കാര്‍ നന്നാകണം എന്ന് ആഗ്രഹിക്കുന്ന ഇടതുപക്ഷക്കാര്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് എം എം ഹസന്‍ പറഞ്ഞു.

മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടിയില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണം ആരംഭിച്ചത്. കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിനുള്ള മുന്നറിയിപ്പും സംസ്ഥാനത്തെ ജനദ്രോഹ സര്‍ക്കാരിനുള്ള തിരുത്തുമായി മലപ്പുറം ഉപതെരഞ്ഞെടുപ്പ് മാറുമെന്ന് പര്യടനം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കാന്‍ ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ അവസരമാക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനവ്വറലി ശിഹാബ് തങ്ങള്‍, ബെന്നി ബഹനാന്‍, കെ എസ് ശബരീനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

Similar Posts