< Back
Kerala
കണ്ണൂരില്‍ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു; നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തുകണ്ണൂരില്‍ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു; നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തു
Kerala

കണ്ണൂരില്‍ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു; നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തു

Alwyn K Jose
|
26 Sept 2017 11:57 AM IST

കണ്ണൂര്‍ താഴെ ചൊവ്വയില്‍ സ്വകാര്യബസിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. കാഞ്ഞിരോട് സ്വദേശി ആതിരയാണ് മരിച്ചത്.

കണ്ണൂര്‍ താഴെ ചൊവ്വയില്‍ സ്വകാര്യബസിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. കാഞ്ഞിരോട് സ്വദേശി ആതിരയാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് കണ്ണൂര്‍ - കോഴിക്കോട് ദേശീയപാത വിദ്യാര്‍ഥികളും നാട്ടുകാരും മണിക്കൂറുകളോളം ഉപരോധിച്ചു.

രാവിലെ 9.30 ഓടെ താഴെ ചൊവ്വ റെയില്‍വെ ഗേറ്റിന് സമീപമാണ് പകടമുണ്ടായത്. പിതാവിനൊപ്പം ബൈക്കില്‍ കോളജിലേക്ക് വരികയായിരുന്നു ആതിര. ഈ സമയം കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസ് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണ ആതിരയുടെ ദേഹത്ത് ബസിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. കണ്ണൂര്‍ എസ്.എന്‍ കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ആതിര. അപകടത്തെ തുടര്‍ന്ന് രോക്ഷാകുലരായ നാട്ടുകാരും വിദ്യാര്‍ഥികളും അപകടമുണ്ടാക്കിയ ബസ് അടിച്ച് തകര്‍ക്കുകയും ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ എസ്.പി പ്രതിക്ഷേധക്കാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. അപകടത്തില്‍ പെട്ട ബസിന് എമര്‍ജന്‍സി വാതില്‍ ഉള്‍പ്പെടെയുളള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. ഗതാഗത വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുളളതാണ് ഈ ബസ്.

Similar Posts