< Back
Kerala
വഞ്ചിയൂരില്‍ മാധ്യമപ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റശ്രമംവഞ്ചിയൂരില്‍ മാധ്യമപ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റശ്രമം
Kerala

വഞ്ചിയൂരില്‍ മാധ്യമപ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റശ്രമം

Alwyn
|
30 Sept 2017 6:07 PM IST

പീഡനക്കേസില്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇരയുടെ മൊഴി രേഖപ്പെടുത്താനെത്തിയ പൊലീസ് വീഡിയോഗ്രാഫറെയാണ് അഭിഭാഷകര്‍ കയ്യേറ്റത്തിന് ശ്രമിച്ചത്.

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ പൊലീസുകാര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റശ്രമം. പീഡനക്കേസില്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇരയുടെ മൊഴി രേഖപ്പെടുത്താനെത്തിയ പൊലീസ് വീഡിയോഗ്രാഫറെയാണ് അഭിഭാഷകര്‍ കയ്യേറ്റത്തിന് ശ്രമിച്ചത്. കോടതിയുടെ ഗേറ്റിന് സമീപം തന്നെ അഭിഭാഷകര്‍ പൊലീസുകാരെ തടയുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാര്‍ക്ക് നേരെ അഭിഭാഷകര്‍ അസഭ്യവര്‍ഷവും നടത്തി. യൂണിഫോമിലുള്ള മറ്റ് പൊലീസുകാരെത്തി കാര്യം ധരിപ്പിച്ചപ്പോഴാണ് അഭിഭാഷകര്‍ പിന്മാറിയത്.

Similar Posts