മാര്‍ട്ടിന്റെ ഹരജിയില്‍ വാദം ഇന്ന്; എം കെ ദാമോദരന്‍ ഹാജരാവുംമാര്‍ട്ടിന്റെ ഹരജിയില്‍ വാദം ഇന്ന്; എം കെ ദാമോദരന്‍ ഹാജരാവും
|ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരായി സാന്‍റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹരജിയില്‍ ഇന്ന് ഹൈകോടതി വിശദമായി വാദം കേള്‍ക്കും
ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരായി സാന്‍റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹരജിയില്‍ ഇന്ന് ഹൈകോടതി വിശദമായി വാദം കേള്‍ക്കും. മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അഡ്വ. എം കെ ദാമോദരന്‍ വീണ്ടും ഹാജരാവും. അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് നടപടി തടയണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ നല്‍കിയ ഹരജിയിലാണ് വാദം കേള്‍ക്കുന്നത്.
സര്‍ക്കാരിനെതിരായ കേസില്‍ മാർട്ടിന് വേണ്ടി എം കെ ദാമോദരന്‍ ഹാജരായത് നേരത്തെ തന്നെ വിവാദമായിരുന്നു. മാര്‍ട്ടിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി പൂർത്തിയായെന്ന് എന്‍ഫോഴ്സ്മെന്‍റ് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ഹൈകോടതിയെ അറിയിച്ചിരുന്നു. മാര്‍ട്ടിന്‍റെയും പങ്കാളിയുടെയും ഉടമസ്ഥതയിലുള്ള കമ്പനികളുടെ 122 കോടി രൂപ വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.