Kerala
ഇ പി ജയരാജന്‍ രാജിവെച്ചത് ശരിയായ നടപടി: ഉമ്മന്‍ചാണ്ടിഇ പി ജയരാജന്‍ രാജിവെച്ചത് ശരിയായ നടപടി: ഉമ്മന്‍ചാണ്ടി
Kerala

ഇ പി ജയരാജന്‍ രാജിവെച്ചത് ശരിയായ നടപടി: ഉമ്മന്‍ചാണ്ടി

Sithara
|
14 Oct 2017 3:39 AM IST

വേറൊരു നിവൃത്തിയില്ലാത്തത് കൊണ്ടാണ് രാജിവെക്കേണ്ടി വന്നതെന്ന് ഉമ്മന്‍ചാണ്ടി

ഇ പി ജയരാജന്‍ രാജിവെച്ചത് ശരിയായ നടപടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വേറൊരു നിവൃത്തിയില്ലാത്തത് കൊണ്ടാണ് രാജിവെക്കേണ്ടി വന്നത്. അതിന്‍റെ പേരില്‍ യുഡിഎഫിനെ കുറ്റംപറയേണ്ടതില്ലെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

യുഡിഎഫ് കാലത്തെ നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് അന്വേഷണവും നടത്തട്ടെ. എന്നാല്‍ ഇ പി ജയരാജന്‍റെ ബന്ധുനിയമന വിവാദം വന്നപ്പോഴുള്ള അന്വേഷണത്തെ രാഷ്ട്രീയമായി മാത്രമേ കാണാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കയ്യേറ്റമുണ്ടായത് നിര്‍ഭാഗ്യകരമായിപ്പോയെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രശ്നം ഇങ്ങനെ തുടരുന്നത് ശരിയല്ല. ഭരണ നേതൃത്വവും ജുഡീഷ്യറിയും ചേര്‍ന്ന് പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Similar Posts