< Back
Kerala
Kerala

യുഡിഎഫ് ക്യാമ്പ് ആഹ്ലാദത്തില്‍; വോട്ട് കൂടിയതില്‍ ഇടതിന് ആശ്വാസം

Sithara
|
15 Oct 2017 8:56 AM IST

മലപ്പുറത്ത് ഉജ്ജ്വല വിജയം നേടാനായതിന്‍റെ ആഹ്ലാദത്തിലാണ് യുഡിഎഫ് ക്യാമ്പ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വര്‍ധിച്ചുവെന്നാണ് ഇടത് നേതാക്കളുടെ അവകാശവാദം.

മലപ്പുറത്ത് ഉജ്ജ്വല വിജയം നേടാനായതിന്‍റെ ആഹ്ലാദത്തിലാണ് യുഡിഎഫ് ക്യാമ്പ്. ജനവിധി സര്‍ക്കാറിനെതിരായ വിധിയെഴുത്താണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വര്‍ധിച്ചുവെന്നാണ് ഇടത് നേതാക്കളുടെ അവകാശവാദം.

പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം കേന്ദ്ര, കേരള സര്‍ക്കാറുകള്‍ക്കെതിരായ വിധിയെഴുത്താണെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ പ്രതികരണം. വിജയം മതേതര മുന്നണിയുടെ മുന്നേറ്റത്തിന് ശക്തി പകരുമെന്നും അവര്‍ അവകാശപ്പെട്ടു.

എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ എട്ട് ശതമാനം വോട്ട് കൂടിയെന്നായിരുന്നു ഇടത് നേതാക്കളുടെ പ്രതികരണം. ജനവിധി സംസ്ഥാന സര്‍ക്കാറിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

Similar Posts