< Back
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ പ്രതി അറസ്റ്റില്‍പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ പ്രതി അറസ്റ്റില്‍
Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ പ്രതി അറസ്റ്റില്‍

admin
|
19 Oct 2017 5:11 AM IST

വയനാട് സ്വദേശി സുഹൈല്‍ തങ്ങളെ കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി കടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. വയനാട് സ്വദേശി സുഹൈല്‍ തങ്ങളെ കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കാപ്പ ചുമത്തിയാണ് അറസ്റ്റ്. പ്രതിക്കെതിരെ കാപ്പ ചുമത്താത്തതിന് കോഴിക്കോട് ജില്ലാ കലക്ടറെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ബംഗ്ലാദേശ് പെണ്‍കുട്ടിയെ കോഴിക്കോട്ടേക്ക് കടത്തിയതുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കുടുംബത്തോടൊപ്പം പാളയത്ത് ബസിറങ്ങിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിനിടെ, പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ പ്രതിയുടെ ഭാര്യ അംബിക എന്ന സാജിദ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

Similar Posts