< Back
Kerala
ആക്ഷേപിച്ചതുകൊണ്ട് ചോദ്യംചോദിക്കുന്നത് നിര്‍ത്തില്ല: തോമസ് ഐസക്ആക്ഷേപിച്ചതുകൊണ്ട് ചോദ്യംചോദിക്കുന്നത് നിര്‍ത്തില്ല: തോമസ് ഐസക്
Kerala

ആക്ഷേപിച്ചതുകൊണ്ട് ചോദ്യംചോദിക്കുന്നത് നിര്‍ത്തില്ല: തോമസ് ഐസക്

Sithara
|
18 Oct 2017 6:03 PM IST

സംഘപരിവാറുകാര്‍ ആക്ഷേപിക്കുന്നത് കൊണ്ട് താന്‍ ചോദ്യം ചോദിക്കുന്നത് നിര്‍ത്തില്ലെന്ന് മന്ത്രി തോമസ് ഐസക്

നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ബിജെപിക്ക് മറുപടി ആവര്‍ത്തിച്ച് ധനമന്ത്രി. സംഘപരിവാറുകാര്‍ ആക്ഷേപിക്കുന്നത് കൊണ്ട് താന്‍ ചോദ്യം ചോദിക്കുന്നത് നിര്‍ത്തില്ലെന്ന് മന്ത്രി തോമസ് ഐസക് പറ‍ഞ്ഞു. ബിജെപിയുടെ ന്യായങ്ങള്‍ക്ക് വെള്ളപൂശേണ്ടയാളല്ല പ്രതിപക്ഷ നേതാവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

നോട്ട് വിഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശം ഉയര്‍ന്ന ധനമന്ത്രി ഡോ. തോമസ് ഐസകിനെതിരെ ബിജെപിയും സംഘപരിവാറും പ്രചരണം നടത്തുന്ന പശ്ചാത്തലത്തിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. കേരളം പ്രതികരിക്കാത്തവരുടെ സംസ്ഥാനമല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും ധനമന്ത്രി വിമര്‍ശം ഉന്നയിച്ചു.

Similar Posts