< Back
Kerala
ജേക്കബ് തോമസിനെതിരായ ഹരജി ഹൈക്കോടതിയില്‍ജേക്കബ് തോമസിനെതിരായ ഹരജി ഹൈക്കോടതിയില്‍
Kerala

ജേക്കബ് തോമസിനെതിരായ ഹരജി ഹൈക്കോടതിയില്‍

Alwyn K Jose
|
19 Oct 2017 10:26 PM IST

നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ജേക്കബ് തോമസിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തതിന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ജേക്കബ് തോമസിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ജേക്കബ് തോമസിനെതിരായ ഹരജി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. അന്വേഷണത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി സിബിഐയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts