< Back
Kerala
കാസര്‍കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റുകാസര്‍കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു
Kerala

കാസര്‍കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

Subin
|
21 Oct 2017 7:27 PM IST

മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ബാലകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ ശ്യാം അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

കാസര്‍കോട് ഉദുമയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഉദുമ മാങ്ങാട് ആര്യടുക്കത്തെ ശ്യാംകൃഷ്ണനാണ് വെട്ടേറ്റത്. ആറോളം ബൈക്കുകളിലായെത്തിയ സംഘമാണ് അക്രമത്തിന് പിന്നില്‍. മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ബാലകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ ശ്യാം അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കാലിനും കൈക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Related Tags :
Similar Posts