< Back
Kerala
ദലിത് വിദ്യാര്‍ഥിക്ക് എസ് എഫ് ഐ മര്‍ദനംദലിത് വിദ്യാര്‍ഥിക്ക് എസ് എഫ് ഐ മര്‍ദനം
Kerala

ദലിത് വിദ്യാര്‍ഥിക്ക് എസ് എഫ് ഐ മര്‍ദനം

Trainee
|
31 Oct 2017 6:27 PM IST

എം ജി സര്‍വകലാശാലയിലെ എം ഫില്‍ വിദ്യാര്‍ഥി വിവേകിനെ മര്‍ദിച്ചെന്നാണ് പരാതി

ദലിത് വിദ്യാര്‍ഥിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി. എം ജി സര്‍വകലാശാലയിലെ എം ഫില്‍ വിദ്യാര്‍ഥി വിവേകിനെ മര്‍ദിച്ചെന്നാണ് പരാതി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് വിവേകിപ്പോള്‍.

അംബേദ്കര്‍ മൂവിമെന്റ് സംഘടനയില്‍ പ്രവര്‍‌ത്തിച്ചതിനാലാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ഹോസ്റ്റലില്‍ വെച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

Similar Posts