< Back
Kerala
റാഗിങിനിരയായ നഴ്സിങ് വിദ്യാര്‍ത്ഥിനിക്ക് കേരളത്തില്‍ പഠന സൌകര്യമൊരുക്കണം: സുധീരന്‍Kerala
റാഗിങിനിരയായ നഴ്സിങ് വിദ്യാര്‍ത്ഥിനിക്ക് കേരളത്തില്‍ പഠന സൌകര്യമൊരുക്കണം: സുധീരന്‍
|1 Nov 2017 4:46 PM IST
കര്‍ണാടകയില്‍ റാഗിങിനിരയായ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനിക്ക് കേരളത്തില്‍ തുടര്‍ പഠനത്തിന് സൌകര്യമൊരുക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
കര്‍ണാടകയില്‍ റാഗിങിനിരയായ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനിക്ക് കേരളത്തില്‍ തുടര്‍ പഠനത്തിന് സൌകര്യമൊരുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ അമ്മക്ക് ജോലി ലഭ്യമാക്കാന്‍ സാധിക്കുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. സംഭവത്തില്‍ കര്‍ശന നടപടി എടുക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.