< Back
Kerala
അഹിന്ദുക്കളുടെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശം:  തന്ത്രികുടുംബത്തില്‍ ഭിന്നതഅഹിന്ദുക്കളുടെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശം: തന്ത്രികുടുംബത്തില്‍ ഭിന്നത
Kerala

അഹിന്ദുക്കളുടെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശം: തന്ത്രികുടുംബത്തില്‍ ഭിന്നത

Muhsina
|
5 Nov 2017 3:04 AM IST

അഹിന്ദുക്കളെ പ്രവേശിപ്പിക്കാമെന്ന തന്ത്രി കുടുംബാംഗത്തിന്റെ അനുകൂല നിലപാട് മറ്റുള്ളവര്‍ തള്ളി. അഹിന്ദുക്കളുടെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശത്തെ ചൊല്ലി തന്ത്രികുടുംബത്തില്‍..

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച് തന്ത്രി കുടുംബത്തിൽ ഭിന്നത. ക്ഷേത്ര പ്രവേശനത്തിൽ അനുകൂല നിലപാടെടുത്ത ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെ തള്ളി മറ്റു കുടുംബാംഗങ്ങൾ പ്രസ്താവനയിറക്കി. മുഖ്യ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് ഉൾപ്പെടെ നാലു കുടുംബാംഗങ്ങളാണ് അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തെ എതിർത്ത് വാർത്താക്കുറിപ്പ് ഇറക്കിയിട്ടുള്ളത്. ചേന്നാസ് ദിനേശന്റേത് വ്യക്തിപരമായ നിലപാട് മാത്രമാണെന്ന് വാർത്താ കുറിപ്പിൽ പറയുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് ഗുരുവായൂര്‍ തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഇന്നലെ പറഞ്ഞത്.

Related Tags :
Similar Posts