< Back
Kerala
ജിഷയ്ക്ക് നീതി തേടി മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ പൊലീസ് അതിക്രമംKerala
ജിഷയ്ക്ക് നീതി തേടി മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ പൊലീസ് അതിക്രമം
|4 Nov 2017 6:55 PM IST
ഫേസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്.

ജിഷയ്ക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂരില്‍ റാലി നടത്തിയവര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. ഫേസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജിഷയുടെ കൊലപാതകത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്തുക, കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കേസ് എടുക്കുക, ഭരണകൂടത്തിന്റെ ജാതിവെറി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവക്യങ്ങളുയര്‍ത്തി പെരുമ്പാവൂര്‍ ഡിവൈഎസ്‍പി ഓഫീസ് ഉപരോധിച്ച സ്ത്രീകള്‍ക്കു നേരെയാണ് പോലീസ് അതിക്രമം. 13 സ്ത്രീകളെയും മൂന്ന് ട്രാന്‍സ്ജെന്‍ജേഴ്സിനെയുമാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ലിംഗ സമത്വത്തിനും സാമൂഹ്യനീതിക്കുമായി തെരുവിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.