< Back
Kerala
തൃശൂരില്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി യുവതിക്ക് നേരെ പീഡന ശ്രമംKerala
തൃശൂരില്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി യുവതിക്ക് നേരെ പീഡന ശ്രമം
|7 Nov 2017 2:50 PM IST
രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര്‍ മൈലിപ്പാടത്ത് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ പീഡന ശ്രമം. രാത്രി ഒമ്പത് മണിക്കാണ് സംഭവം. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വടകരയില്‍ നിന്ന് തൃശൂര്‍ മൈലിപ്പാടത്തെ സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്ന യുവതിക്കും ഭര്‍ത്താവിനും കുഞ്ഞിനും നേരെയാണ് ആക്രമണമുണ്ടായത്. ആളൊഴിഞ്ഞവഴിയില്‍ പതിയിരുന്ന സംഘം ഭര്‍ത്താവിനെ മര്‍ദ്ദിച്ച ശേഷം യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അക്രമികളെ പിടികൂടിയത്. മൈലിപ്പാടം സ്വദേശി ഡേവിസ്, ലാലുര്‍ സ്വദേശി ബാലു എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യലഹരിയായിരുന്ന പ്രതികള്‍ക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.