< Back
Kerala
പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കുംപി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും
Kerala

പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും

admin
|
11 Nov 2017 4:58 AM IST

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കും.

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകന്‍ മുഖേന തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നലെയാണ് ജയരാജന്‍ ജാമ്യഹരജി സമര്‍പ്പിച്ചത്. ബി.ജെ.പി-ആര്‍ എ സ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം തന്നെ കളളക്കേസില്‍ കുടുക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്നും കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണന്നും ജാമ്യഹരജിയില്‍ ജയരാജന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് മുന്‍കൂര്‍ ജാമ്യത്തിനായി ജയരാജന്‍ ജില്ലാസെഷന്‍സ് കോടതിയില്‍ ഹരജി നല്‍കുന്നത്. കഴിഞ്ഞ രണ്ട് തവണയും കേസില്‍ പ്രതിയല്ലന്ന കാരണത്താല്‍ കോടതി ജാമ്യാപേക്ഷ തളളിയിരുന്നു.ജയരാജന് വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഇന്ന് തലശേരി കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന.

Similar Posts