< Back
Kerala
തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി അമിത് ഷാ എത്തിതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി അമിത് ഷാ എത്തി
Kerala

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി അമിത് ഷാ എത്തി

admin
|
12 Nov 2017 3:27 PM IST

ബിജെപി അധ്യക്ഷന്‍ അമിത് ഷാ കൊച്ചിയില്‍ എത്തി. ഇന്ന് ആലുവയില്‍ നടക്കുന്ന കേരളം-തമിഴ്നാട് ഘടകങ്ങളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ കൊച്ചിയില്‍ എത്തി. ഇന്ന് ആലുവയില്‍ നടക്കുന്ന കേരളം-തമിഴ്നാട് ഘടകങ്ങളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ നടക്കും.

കേരളത്തിലും തമിഴ്നാട്ടിലും നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക എന്നതാണ് അമിത് ഷായുടെ സന്ദര്‍ശന ലക്ഷ്യം. ആലുവ പാലസില്‍ രാവിലെ 8 മണിക്ക് കേരള ഘടകത്തിന്റെയും തുടര്‍ന്ന് 11 മണിയോടെ തമിഴ്നാട് ഘടകത്തിന്റെ യോഗവും നടക്കും. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കൂടാതെ സംസ്ഥാന സംഘടന സെക്രട്ടറി, ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും 12 പേരാണ് കേരള കോര്‍കമ്മിറ്റി അംഗങ്ങള്‍. തമിഴ്നാട് കോര്‍ കമ്മിറ്റിയില്‍ 14 പേരുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറിമാരായ ജെപി നഡ്ഢ, പിഎസ് ഗോയല്‍, എച്ച് രാജ, മുരളീധര്‍ റാവു, രാജീവ് പ്രതാപ് റൂഡി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് അമിത് ഷാ കോട്ടയത്ത് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

ബിഡിജെഎസുമായി ഡല്‍ഹിയില്‍ നടന്ന ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം തുടര്‍ ചര്‍ച്ചകള്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കേരള കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ചും ദേശീയ അധ്യക്ഷന് സംസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്തും.

Similar Posts