< Back
Kerala
വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് മരണംKerala
വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് മരണം
|13 Nov 2017 2:10 AM IST
ബൈക്ക് യാത്രികരാണ് മരിച്ചത്
തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ടിപ്പര്‍ ലോറി ബൈക്കിലിടിച്ചാണ് അപകടം. മാരായമുട്ടം സ്വദേശികളായ വിപിന്‍, ബാലു എന്നിവരാണ് മരിച്ചത്.
കണ്ണൂര്‍ താഴെ ചൊവ്വയില്‍ സ്വകാര്യ ബസ്സിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. പിതാവിനോടൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന കണ്ണൂര്‍ എസ്എന്‍ കോളജ് രണ്ടാം വര്‍ഷ ബി എ വിദ്യാര്‍ഥിനി ആതിരയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബസ് കത്തിച്ചു. കെഎസ്‌യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.