< Back
Kerala
ജിഷ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജിജിഷ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
Kerala

ജിഷ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

admin
|
12 Nov 2017 4:57 PM IST

ജിഷ കൊലക്കേസില്‍ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് ഹരജിയിലെ വാദം.

നിയമ വിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. അഡ്വക്കേറ്റ് ടി ബി മിനിയാണ് ഹരജി സമര്‍പ്പിച്ചത്. ജിഷ കൊലക്കേസില്‍ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് ഹരജിയിലെ വാദം.

നിലവില്‍ നടക്കുന്ന കേസന്വേഷണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജിയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്- കൊലപാതകത്തിലെ ദുരൂഹതയകറ്റാന്‍ പോലീസിന് കഴിഞ്ഞില്ല, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപാകതകളുണ്ട്, ജിഷയുടെ മൃതദേഹം പെട്ടെന്ന് ദഹിപ്പിച്ചതില്‍ ദുരൂഹതയുണ്ട്,
കേസില്‍ കൃത്യമായ അന്വേഷണം നടക്കണ്ടതുണ്ട്. സിബിഐയോ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘമോ അന്വേഷണം ഏറ്റെടുക്കണം. ഹരജി വെള്ളിയാഴ്ച്ച പരിഗണിച്ചേക്കും. ഇതിനിടെ കുറുപ്പംപടി മജിസ്ട്രേറ്റ് കോടതിയിലും ഹരജി സമര്‍പിക്കപ്പെട്ടു.

പോലീസ് അന്വേഷണത്തില്‍ വീഴ്ച്ച പറ്റിയെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമാണ് ഹരജി. തൃശൂര്‍ സ്വദേസിയായ പി ഡി ജോസഫാണ് ഹരജിക്കാരന്‍. ഈ ഹരജി തിങ്കളാഴ്ച്ച പരിഗണിക്കും.

Similar Posts