< Back
Kerala
Kerala
മൂന്ന് ദിവസം അവധി: ബാങ്കുകളില്‍ വന്‍തിരക്ക്
|13 Nov 2017 12:26 PM IST
നോട്ട് നിരോധനം ഒരു മാസം പിന്നിടുമ്പോള്‍ ചില്ലറ ക്ഷാമം ജനത്തെ വലക്കുകയാണ്.
നോട്ട് നിരോധനം ഒരു മാസം പിന്നിടുമ്പോള്‍ ചില്ലറ ക്ഷാമം ജനത്തെ വലക്കുകയാണ്. ഒട്ടുമിക്ക എടിഎമ്മുകളിലും ചില്ലറ ലഭ്യമല്ല. അടുത്ത മൂന്ന് ദിവസം ബാങ്കുകള്‍ അവധിയാണെന്നതിനാല്‍ തന്നെ ഇന്ന് ബാങ്കുകളില്‍ തിരക്കും ഏറെയാണ്.
ചുരുക്കം ചില എടിഎമ്മുകളില്‍ മാത്രമാണ് ചില്ലറ ഉള്ളത്. 2000ത്തില്‍ കുറഞ്ഞ തുകയ്ക്കുള്ള നോട്ടുകള്‍ എടിഎമ്മില്‍ ലഭിക്കാത്തത് മൂലം ദൈനംദിന കാര്യങ്ങള്‍ക്ക് പണം വിനിയോഗിക്കാനാവാത്ത സ്ഥിതിയാണ് ജനത്തിന്. ഇതോടെ ലോട്ടറി കച്ചവടക്കാരടക്കമുള്ള ചെറുകിട കച്ചവടക്കാരെല്ലാം പ്രതിസന്ധിയിലായി.
നാളെ മുതല്‍ മൂന്ന് ദിവസം ബാങ്ക് അവധിയായതിനാല്‍ ഇന്ന് വലിയ തിരക്കാണ് രാവിലെ മുതല്‍ തന്നെ ബാങ്കുകളില്‍ അനുഭവപ്പെടുന്നത്.