< Back
Kerala
Kerala
മെഡിക്കല്‍ ഫീസ് വര്‍ധന: കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
|14 Nov 2017 11:09 PM IST
കെഎസ്‍യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി
സ്വാശ്രയ മെഡിക്കല്‍, ഡന്‍റല്‍ സീറ്റുകളിലേക്കുള്ള പ്രവേശന ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കെഎസ്‍യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് അകത്ത് കയറിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറം കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി.