< Back
Kerala
സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; 16 മുതല്‍ കനത്ത മഴസംസ്ഥാനത്ത് കാലവര്‍ഷം ശക്തം; 16 മുതല്‍ കനത്ത മഴ
Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; 16 മുതല്‍ കനത്ത മഴ

admin
|
16 Nov 2017 8:45 AM IST

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. 16 മുതല്‍ വീണ്ടും ശക്തിയായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കി

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. 16 മുതല്‍ വീണ്ടും ശക്തിയായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പതിനായിരത്തിലധികം പേര്‍ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 15 വീടുകള്‍ പൂര്‍ണമായും 128 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കാലവര്‍ഷം നന്നായി ലഭിക്കുന്നുണ്ട്. ഇപ്പോള്‍ തുടരുന്ന കനത്ത മഴ ഇന്നു കഴിഞ്ഞാല്‍ 16 മുതലാവും ലഭിക്കുകയെന്നാണ് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ മറ്റു ദിവസങ്ങളില്‍ ചെറിയ തോതിലുള്ള മഴ സംസ്ഥാനത്ത് ഉണ്ടാകാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നീരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്കാലത്ത് പനി ബാധിച്ച് ആശുപത്രിയില്‍ എത്തിയവരുടെ എണ്ണും വര്‍ധിച്ചു. ഇന്നലെ മാത്രം പതിനായിരത്തോളം പേര്‍ സംസ്ഥാനത്താകെ ചികിത്സ തേടി. ഡെങ്കി, എലിപ്പനി, ചെള്ളുപനി എന്നിവയാണ് വ്യാപകമായി കാണുന്നത്. ചില സ്ഥലങ്ങളില്‍ മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് മാത്രം 858 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. മഴയില്‍ പലസ്ഥലങ്ങളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണ് പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. ഇന്നലെയും ഇന്നുമായി സംസ്ഥാനത്താകെ 15 വീടുകള്‍ പൂര്‍ണമായും 128 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പത്തനംതിട്ടിയിലും ഇടുക്കിയിലും ഓരോരുത്തര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 8 ദുരിതാശ്വാസ ക്യാമ്പുകള്‍ ആലപ്പുഴ ജില്ലയില്‍ തുടങ്ങിയിട്ടുണ്ട്.

Related Tags :
Similar Posts