< Back
Kerala
വേദനകളില്ലാത്ത ലോകത്തേക്ക് അമ്പിളി ഫാത്തിമ യാത്രയായിവേദനകളില്ലാത്ത ലോകത്തേക്ക് അമ്പിളി ഫാത്തിമ യാത്രയായി
Kerala

വേദനകളില്ലാത്ത ലോകത്തേക്ക് അമ്പിളി ഫാത്തിമ യാത്രയായി

admin
|
18 Nov 2017 1:36 AM IST

ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ കാഞ്ഞിരപ്പള്ളി പുതുമ്പറമ്പില്‍ ബഷീറിന്‍െറ മകള്‍ അമ്പിളി ഫാത്തിമ (22) മരിച്ചു.

ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ കാഞ്ഞിരപ്പള്ളി പുതുമ്പറമ്പില്‍ ബഷീറിന്‍െറ മകള്‍ അമ്പിളി ഫാത്തിമ (22) മരിച്ചു. മൂന്നുദിവസമായി അതീവഗുരുതരാവസ്ഥയില്‍ കാരിത്താസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയത്തെുടര്‍ന്ന് തലച്ചോറിന്‍െറയും ആന്തരവയവങ്ങളുടെ പ്രവര്‍ത്തനവും നിലക്കുകയായിന്നു. 10മാസം മുമ്പ് ചെന്നൈ അപ്പോളോയിലാണ് ഹൃദയവും ശ്വാസകോശവും മാറ്റിവെക്കുന്ന അപൂര്‍വവും ദുഷ്കരവുമായ ശസ്ത്രക്രിയ നടത്തിയത്. ഇതിനിടെ വീണ്ടും ശസ്ത്രക്രിയക്ക് വിധേമായശേഷം ഒരുമാസം മുമ്പാണ് കോട്ടയത്തെ വീട്ടിലെത്തിയത്. വീട്ടില്‍ സന്ദര്‍ശകരെപോലും അനുവദിക്കാതെ നഴ്സിന്‍െറ പരിചരണത്തിലും നിരീക്ഷണത്തിലും കഴിയുന്നതിനിടെ കടുത്തപനിയും ശ്വാസതടസ്സവും നേരിട്ടതോടെ കാരിത്താസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Related Tags :
Similar Posts