< Back
Kerala
ജില്ലാ സഹകരണ ബാങ്കിലെ നിയമനം; ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലജില്ലാ സഹകരണ ബാങ്കിലെ നിയമനം; ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല
Kerala

ജില്ലാ സഹകരണ ബാങ്കിലെ നിയമനം; ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല

Khasida
|
18 Nov 2017 12:51 PM IST

രാഷ്ട്രീയ നിയമനം ലക്ഷ്യമിട്ടാണ് നടപടിയെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

ജില്ലാ സഹകരണ ബാങ്കുകള്‍ ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയാതെ പൂഴ്ത്തിവെക്കുന്നു. ക്ലാര്‍ക്ക്, കാഷ്യര്‍ തസ്തികള്‍ക്ക് പിഎസ്.സി ലിസ്റ്റ് നിലനില്‍ക്കുന്നുണ്ടെങ്കിലും ബാങ്കുകള്‍ ഒഴിവുകള്‍ മറച്ചുവെക്കുകയാണ്. രാഷ്ട്രീയ നിയമനം ലക്ഷ്യമിട്ടാണ് നടപടിയെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

വിവരാവകാശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ജില്ലാ സഹകരണ ബാങ്കുകളില്‍ ക്ലര്‍ക്ക്, കാഷ്യര്‍ തസ്തികയിലേക്കുള്ളള ഒഴിവുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്. 6 ജില്ലാ സഹകരണ ബാങ്കുകള്‍ ഒരൊഴിവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റ് ബാങ്കുകള്‍ നല്‍കിയത് ഭാഗികമായ കണക്കാണെന്നും പരാതിയുണ്ട്.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിലേക്ക് ബാങ്ക് നേരിട്ട് നിയമനം നടത്തിയത് സഹകരണ വകുപ്പ് റദ്ദാക്കിയിരുന്നു. മിക്ക ബാങ്കുകളിലും രാഷ്ട്രീയ നിയമനമാണ് പതിവായി നടക്കുന്നത്. ഇതിന് വേണ്ടിയാണ് ഒഴിവുകള്‍ പൂഴ്ത്തിവക്കുന്നതെന്നാണ് ആക്ഷേപം.

Similar Posts