< Back
Kerala
നക്സല്‍ വര്‍ഗീസിനെ കുറിച്ചുള്ള സര്‍ക്കാര്‍ പരാമര്‍ശം വേദനിപ്പിച്ചെന്ന് സഹോദരന്‍നക്സല്‍ വര്‍ഗീസിനെ കുറിച്ചുള്ള സര്‍ക്കാര്‍ പരാമര്‍ശം വേദനിപ്പിച്ചെന്ന് സഹോദരന്‍
Kerala

നക്സല്‍ വര്‍ഗീസിനെ കുറിച്ചുള്ള സര്‍ക്കാര്‍ പരാമര്‍ശം വേദനിപ്പിച്ചെന്ന് സഹോദരന്‍

Sithara
|
18 Nov 2017 4:01 PM IST

എല്‍ഡിഎഫ് സര്‍ക്കാറില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ല. കള്ളനും കൊള്ളക്കാരനുമായി വര്‍ഗീസിനെ ചിത്രീകരിച്ചത് വലിയ വിഷമമുണ്ടാക്കിയെന്ന് തോമസ്

നക്സല്‍ വര്‍ഗീസ് മരിച്ചത് ഏറ്റുമുട്ടലിലാണെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം അസത്യമാണെന്ന് വര്‍ഗീസിന്‍റെ സഹോദരന്‍ അരീക്കാട്ട് തോമസ്. എല്‍ഡിഎഫ് സര്‍ക്കാറില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ല. കള്ളനും കൊള്ളക്കാരനുമായി വര്‍ഗീസിനെ ചിത്രീകരിച്ചത് വലിയ വിഷമമുണ്ടാക്കിയെന്നും തോമസ് പറഞ്ഞു.

വര്‍ഗീസിന്റെ സഹോദരങ്ങള്‍ ചേര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ കേസിലാണ് സര്‍ക്കാര്‍ ഈ രീതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. വര്‍ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന ഇടതുപക്ഷത്തിന്‍റെ മുന്‍നിലപാടില്‍ നിന്നുള്ള മാറ്റം കൂടിയാണിത്.

സാധാരണ ജനങ്ങള്‍ ദൈവത്തെപോലെ ആരാധിച്ചിരുന്ന വര്‍ഗീസിനെ കള്ളനും കൊലപാതകിയും ആക്കിയതില്‍ വലിയ വിഷമമുണ്ട്. ഇതിനെതിരെ ഹൈക്കോടതിയില്‍ കേസ് നല്‍കുമെന്നും തോമസ് പറഞ്ഞു.

Related Tags :
Similar Posts