< Back
Kerala
ദലിതരെ കോണ്‍ഗ്രസിലെ താക്കോല്‍ സ്ഥാനങ്ങളില്‍ കൊണ്ടുവരണം: കൊടിക്കുന്നില്‍ സുരേഷ്ദലിതരെ കോണ്‍ഗ്രസിലെ താക്കോല്‍ സ്ഥാനങ്ങളില്‍ കൊണ്ടുവരണം: കൊടിക്കുന്നില്‍ സുരേഷ്
Kerala

ദലിതരെ കോണ്‍ഗ്രസിലെ താക്കോല്‍ സ്ഥാനങ്ങളില്‍ കൊണ്ടുവരണം: കൊടിക്കുന്നില്‍ സുരേഷ്

Sithara
|
20 Nov 2017 10:56 PM IST

കെപിസിസി പ്രസിഡന്‍റും മുഖ്യമന്ത്രിയും ആകാന്‍ കഴിവുള്ള ദലിതര്‍ കോണ്‍ഗ്രസിലുണ്ട്

ദലിതരെ കോണ്‍ഗ്രസിലെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി പ്രസിഡന്‍റും മുഖ്യമന്ത്രിയും ആകാന്‍ കഴിവുള്ള ദലിതര്‍ കോണ്‍ഗ്രസിലുണ്ട്. അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.

കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ പരിപാടിയിലാണ് കൊടിക്കുന്നില്‍ സുരേഷ് തന്‍റെ നിലപാട് ആവര്‍ത്തിച്ചത്. ദലിതരെ പാര്‍ട്ടിയോട് അടുപ്പിക്കണമെന്ന് പറഞ്ഞിട്ട് കാര്യമില്ല അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണം. മറ്റു സംസ്ഥാനങ്ങളില്‍ ദലിതര്‍ക്ക് കോണ്‍ഗ്രസ് താക്കോല്‍ സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ മാത്രം അതുണ്ടായിട്ടില്. കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍, എഐസിസി സെക്രട്ടറി ദീപക് ബാബരിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൊടിക്കുന്നിലിന്‍റെ അഭിപ്രായ പ്രകടനം.

Related Tags :
Similar Posts