< Back
Kerala
കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ്: അന്വേഷണ പുരോഗതി ഇന്ന് കോടതിയില്‍കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ്: അന്വേഷണ പുരോഗതി ഇന്ന് കോടതിയില്‍
Kerala

കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ്: അന്വേഷണ പുരോഗതി ഇന്ന് കോടതിയില്‍

Sithara
|
21 Nov 2017 4:34 AM IST

മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ ഇന്ന്‌ കോടതിയില്‍ സമര്‍പ്പിക്കും

മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ ഇന്ന്‌ കോടതിയില്‍ സമര്‍പ്പിക്കും. കേസിലെ രണ്ടാം തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ടാണ്‌ തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുക. റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിന്‌ അന്ത്യശാസനം നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി നജ്മല്‍ ഹസന്‍ അവധിയിലായതിനാല്‍ പുതിയ ഉദ്യോഗസ്ഥനെ കണ്ടെത്തണമെന്ന വിജിലന്‍സിന്റെ ആവശ്യവും കോടതി ഇന്ന്‌ പരിഗണിച്ചേക്കും.

Related Tags :
Similar Posts