< Back
Kerala
എസ്ഐഒ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസില്‍ നിന്ന് വിശദീകരണം തേടും: ചെന്നിത്തലഎസ്ഐഒ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസില്‍ നിന്ന് വിശദീകരണം തേടും: ചെന്നിത്തല
Kerala

എസ്ഐഒ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസില്‍ നിന്ന് വിശദീകരണം തേടും: ചെന്നിത്തല

admin
|
22 Nov 2017 10:06 PM IST

കോഴിക്കോട് എസ്ഐഒ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണറില്‍നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു

കോഴിക്കോട് എസ്ഐഒ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണറില്‍നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈദരാബാദ് സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തില്‍ പ്രഷേധിച്ച് കോഴിക്കോട് പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പൊലീസ് അതിക്രമം ഉണ്ടായത്. കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തു. പ്രകടനം നടത്തിയ എസ്ഐഒ പ്രവര്‍ത്തകര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായും എഫ്ഐആറില്‍ പൊലീസ് രേഖപ്പെടുത്തി. സമരത്തില്‍ പങ്കെടുത്ത 13 പേരെ റിമാന്‍ഡ് ചെയ്തു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ തുടരുകയാണ്.

Related Tags :
Similar Posts