< Back
Kerala
കാട്ടുകള്ളനെന്ന് വിളിച്ചവര്‍ സത്യം മനസിലാക്കുമെന്ന് അടൂര്‍ പ്രകാശ്കാട്ടുകള്ളനെന്ന് വിളിച്ചവര്‍ സത്യം മനസിലാക്കുമെന്ന് അടൂര്‍ പ്രകാശ്
Kerala

കാട്ടുകള്ളനെന്ന് വിളിച്ചവര്‍ സത്യം മനസിലാക്കുമെന്ന് അടൂര്‍ പ്രകാശ്

admin
|
22 Nov 2017 7:02 PM IST

ആരോപണങ്ങള്‍ തനിക്ക് പുത്തിരിയല്ലെന്നും. സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ എഐസിസി തിരുമാനം വന്നശേഷം പ്രതികരിക്കാമെന്നും

കോന്നിയില്‍ താന്‍ മത്സര രംഗത്ത് എത്തിയത് മുതല്‍ തനിക്കെരെ ആരോപണങ്ങളുയര്‍ന്നിട്ടുണ്ടെന്നും . എന്നാല്‍ അതൊന്നും തന്നെ ബാധിച്ചിട്ടില്ലന്നും പറഞ്ഞ അടൂര്‍ പ്രകാശ്. തന്നെ കാട്ടുകള്ളനെന്ന് വിളിച്ചവര്‍ ഒരിക്കല്‍ സത്യം മനസിലാക്കുമെന്നും പ്രതികരിച്ചു.

സന്തോഷ് മാധവന്‍ ഉള്‍പെട്ട വിവാദ ഭൂമിദാനത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഫയല്‍ അയച്ചത് വ്യവസായ വകുപ്പാണ് . ഈ ഫയല്‍ താന്‍ കണ്ടിട്ടില്ല. ഫയലില്‍ താന്‍ ഒപ്പുവെച്ചിട്ടില്ലെന്നും അടൂര്‍ പ്രാകാശ് പ്രതികരിച്ചു.

സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ എഐസിസി തീരുമാനം വന്ന ശേഷം നിലപാടെടുക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയിലെ ജനങ്ങള്‍ക്ക് തന്റെ പൊതു പ്രവര്‍ത്തനത്തെക്കുറിച്ച് നന്നായി അറിയാമെന്നും. തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെയും ആരോപണങ്ങളെയും കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു

Similar Posts