< Back
Kerala
റാഗിങിനെ തുടര്‍ന്ന് ആത്മഹത്യ: ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍റാഗിങിനെ തുടര്‍ന്ന് ആത്മഹത്യ: ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Kerala

റാഗിങിനെ തുടര്‍ന്ന് ആത്മഹത്യ: ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Sithara
|
23 Nov 2017 4:31 PM IST

വടകര തോടന്നൂരില്‍‌ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


കോഴിക്കോട് വടകര തോടന്നൂരില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്ത ഹസ്നാസ് പഠിച്ചിരുന്ന എം എച്ച് ഇ എസ് കോളജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായവര്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ഹസ്നാസ് ആത്മഹത്യ ചെയ്തത്

മൂന്ന് ആണ്‍കുട്ടികളെയും മൂന്ന് പെണ്‌കുട്ടികളെയുമാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ വടകര സി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ്. അറസ്റ്റിലായവരെല്ലാം സീനിയര്‍ വിദ്യാര്‍‍ഥികളാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹസ്നാസ് വീട്ടില്‍ തൂങ്ങി മരിച്ചത്.

ചേരണ്ടൂര്‍ എംഎച്ച് ഇഎസ് കോളജിലെ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ഥിനിയായിരുന്നു ഹസ്നാസ്. സീനിയര്‍ വിദ്യാര്‍ഥികള്‍ മാനസികമായി പീഡിപ്പിച്ചതു കൊണ്ടാണ് ഹസ്നാസ് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കളും ഹസ്നാസിന്റെ സഹപാഠികളും ആരോപിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് വടകര സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.

Related Tags :
Similar Posts